റിയാദ് : സൗദി വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുനയ്യാനും ഇന്ത്യൻ സ്ഥാനപതി ഡോ.സുഹൈൽ ഇജാസ് ഖാനും റിയാദിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ വെച്ച് ചർച്ച നടത്തി.സൗദിയും ഇന്ത്യയും തമ്മിൽ നിലവിലുള്ള സഹകരണ കരാറുകൾ സജീവമാക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനുമുള്ള നിർദ്ദേശങ്ങളും ചർച്ചയിൽ വിഷയമായി.സർവ്വകലാശാല വിദ്യാഭ്യാസം,ഗവേഷണം,ഇന്നവേഷൻ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും.സ്കോളർഷിപ്പ് പദ്ധതികളെ കുറിച്ചും ചർച്ചയുടെ ഭാഗമായി.
![]()
