തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് തെക്കൻ-മധ്യ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത നിലനില്‍ക്കുന്നത്. ഇതോടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തിങ്കൾ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടായിരിക്കും. കഴിഞ്ഞ രാത്രി പെയ്ത അതിതീവ്രമഴയുടെ അന്തരീക്ഷം പത്തനംതിട്ടയിൽ ഇപ്പോഴും തുടരുകയാണ്.
![]()
