റിയാദ് :ഒ ഐ സി സി മുസാഹ്മിയ മെമ്പർഷിപ്പ് കാർഡ് വിതരണവും പുതുപ്പള്ളി ഇലക്ഷൻ കൺവെൻഷനും നടത്തി.യൂണിറ്റിലെ അംഗ്വത്വ കാർഡ് അനുശ്രീക്ക് നൽകി കൊണ്ട് നാഷണൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വിതരണം ചെയ്ത മുഴുവൻ മെമ്പർഷിപ്പ് കാർഡിനും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു.
പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മനു പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാൻഞ്ചിറ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ചു.ജില്ലാ നേതാക്കളായ ബാലു കുട്ടൻ,അമീർ പട്ടണത്ത്,അബ്ദുൽ സലീം അർത്തിയിൽ,കരീം കോഴിക്കോട്,ഷഫീഖ് പുരക്കുന്നിൽ, കെ എം സി സി നേതാക്കളായ ഇബ്രാഹിം വാഴമ്പുറം, കെ കെ സുബൈർ ചുഴലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഓർമ്മ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് സാമൂഹിക പ്രവർത്തകനും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി അംഗവുമായ ശിഹാബ് കൊട്ടുകാട് “ഓർമ്മയിലെ ഉമ്മൻചാണ്ടി” അനുസ്മരണ പ്രഭാഷണം നടത്തി.
ബിജു ചാവർകോട്, ഷംനാദ് പുനലൂർ, ഷാനവാസ് അഞ്ചൽ, ശ്യാംകുമാർ അഞ്ചൽ, അജീഷ് മുത്താന, നൗഷാദ് പുനലൂർ, ഷമീർ പുനലൂർ, ശശി മാവിള, റിയാസ് കോവളം, ബിജീഷ് അയലറ, മുകേഷ് കൊട്ടിയം, ശശീന്ദ്ര ലാൽ, മോഹൻദാസ് കടക്കാവൂർ, നിസാം പാരിപ്പള്ളി, നെസ്റ്റർ പുളിച്ചിറ, പ്രതാപ് ജോൺ ചാണ്ടി, സജിൻ കൊടുങ്ങല്ലൂർ, സലിം പള്ളിക്കൽ, ശ്യാം ആറ്റിങ്ങൽ, ഷഫീഖ് പുനലൂർ, സതീശൻ, ശ്രീജേഷ്, രമ്യ കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
