മുംബൈ:ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) അറസ്റ്റ് ചെയ്തു.കാനറാ ബാങ്ക് നൽകിയ 538 കോടി രൂപയുടെ ക്രയവിക്രയത്തിലെ തിരിമറിയുടെ പേരിൽ മണിക്കൂറുകൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇ ഡി ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുംബൈയിലെ പി എം എം എൽ എ കോടതിയിൽ ശനിയാഴ്ച ഹാജരാക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനി ആയിരുന്ന ജെറ്റ് എയർവെയ്സ് 2019 ൽ പ്രവർത്തനം നിർത്തിയിരുന്നു.
![]()
