കോട്ടയം :സെപ്റ്റംബർ 5 ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവിധ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ പി എസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 5 ഡി.വൈ.എസ്.പി മാരെ ഉൾപ്പെടുത്തി ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.ജില്ലാ പോലിസ് ഉദ്യോഗസ്ഥർക്ക് പുറമെ കേന്ദ്ര സേന, സായുധ സേന എന്നി വിഭാഗങ്ങളെ ഉൾപ്പെടുത്തി ഏഴു എസ് എച്ച് ഒ മാർ ഉൾപ്പെടുന്ന ടീമിനെ സുരക്ഷ പരിപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും രാത്രികാല പട്രോളിങ്ങും വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
![]()
