ബുറൈദ : ബുറൈദ ഒ. ഐ. സി. സി സെൻട്രൽ കമ്മറ്റി മുൻ കാല അംഗവും ഇപ്പോൾ ആലുവ കുന്നുക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ എം. എ. അബ്ദുൽ ജബ്ബാറിന് ബുറൈദയിൽ സ്വീകരണം നൽകി.
ചടങ്ങിൽ പി.പി എം. അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. മുജീബ് ഒതായി അദ്ധ്യക്ഷം വഹിച്ച സ്വീകരണ ചടങ്ങിൽ അബ്ദുറഹിമാൻ കാപ്പാട് പൊന്നാട അണിയിച്ചു. ശശികുമാർ കായംകുളം, സുബൈർ ആലുവ, സനോജ് വണ്ടൂർ, അനിൽനാഥ് ഹരിപ്പാട്, അനസ് തിരുവനന്തപുരം, എന്നിവർ സംസാരിച്ചു സക്കീർ കുറ്റിപ്പുറം നന്ദി പറഞ്ഞു.
![]()
