എറണാകുളം : എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പീഡന പരാതിയിൽ അന്വേഷണ ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്.
മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ വനിത ഡോക്ടര്‍ ചെയ്ത പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രി അന്വേഷണത്തിന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
2019 ഫെബ്രുവരിയിൽ ഹൗസ്സർജൻസി ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു വനിത ഡോക്ടറെ വൈകിട്ട് ഏഴുമണിയോടെ തന്റെ ക്വാർട്ടേഴ്സിനു സമീപത്തെ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ബലമായി ശരീരത്തിൽ സ്പർശിക്കുകയും മുഖത്ത് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.ഇന്റേൺഷിപ്പു ചെയ്യുന്ന സാഹചര്യമായതിനാൽ കൂടുതൽ പരാതിയുമായി പോയില്ലന്നും ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് മുതിർന്ന ഡോകട്ർ വിരമിച്ചു പോകുന്നതിനാലാണ് വിഷയം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
![]()
