കോഴിക്കോട് :മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രീയക്കിടയിൽ വയറ്റിൽ കത്രിക മറന്നു വെച്ച ഹർഷിന കേസിൽ പോലീസ് കുന്നമംഗലം കോടതിയിൽ പ്രതിപട്ടിക സമർപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടരന്മാരെയും രണ്ടു നഴ്സുമാരെയും ഉൾപ്പെടുത്തിയാണ് പ്രതിപട്ടിക നൽകിയിരിക്കുന്നത്. ഡോ. സി കെ രമേശൻ, ഡോ. ഷഹന, സ്റ്റാഫ് നഴ്സ് കെ ജി മഞ്ചു, നഴ്സിങ് ഓഫിസർ ഗ്രേഡ് വൺ എം രഹന എന്നിവരെയാണ് പ്രതിപട്ടികയിൽ ചെയ്തിരിക്കുന്നത്. ഈ നാലുപേരുടെ ഓർമ്മക്കുറവൊ അബദ്ധമോ ആവാം കത്രിക വയറിനുള്ളിൽ കുടുങ്ങിയതെന്നാണ് പോലീസ് കണ്ടെത്തൽ.
![]()
