ജോഹന്നാസ്ബർഗ് :ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് വന്‍ തീപിടിത്തം. അഗതികൾ താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 74 പേര് മരണപ്പെടുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.
തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും എമര്‍ജന്‍സി മാനേജ്മെന്റ് സര്‍വീസസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങളും എമര്‍ജന്‍സി വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അഗതികൾ താമസിക്കുന്ന കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.
![]()
