തിരുവനന്തപുരം :മുഖ്യമന്തിക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത് ധൂര്‍ത്ത് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.ചെലവ് ചുരുക്കാന്‍ ഉപദേശിക്കുന്ന മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇങ്ങനെയുള്ള ചിലവുകൾ ദൂർത്തു തന്നെയാണെന്ന് മനസിലാക്കി തീരുമാനത്തിൽ നിന്ന് പിന്മാറണം.സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്.അഞ്ചു ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്തപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
![]()
