ബോംബെ : നൂറ്റിയഞ്ചു വർഷത്തിനിടയിലെ ഇന്ത്യൻ റെയിൽവേ ബോർഡ് ആദ്യ വനിതാ ചെയർമാനും സി ഇ ഒ യുമായി ജയ വർമ്മ സിംഹ സെപ്തംബര് 1 വെള്ളിയാഴ്ച ചുമതലയേൽക്കും.
2024 ആഗസ്റ്റ് 31 വരെയാണ് കാലാവധി. ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് (ഐആർഎംഎസ്) അംഗമാണ് നിലവിൽ ജയ വർമ. 1988 ബാച്ചിലെ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥയാണ്. നോർത്തേൺ, സതേൺ, ഈസ്റ്റേൺ തുടങ്ങിയ മൂന്നും സോണുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
![]()
