അജ്മാൻ : അജ്മാനിലെ അൽ ജുർഫ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരും മരിച്ചവരും ഏഷ്യക്കാരാണ്.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്ഫോടനത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് അജ്മാൻ പോലീസ് പറഞ്ഞു. ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായതെന്ന് അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
തൊഴിലാളികൾ ടാങ്കുകളിലൊന്നിന് മുകളിലൂടെ വെൽഡിംഗ് ജോലികൾ നടത്തുന്നതിനിടെ തീപ്പൊരി അകത്തേക്ക് പറക്കുകയായിരുന്നു, ഇത് പൊട്ടിത്തെറിയിലേക്ക് നയിച്ചു.
![]()
