മുൻ പ്രവാസിയും റിയാദിലെ അറിയപ്പെടുന്ന മികച്ച സംഘാടകനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാനിധ്യവുമായിരുന്ന സലിംഷ കൊട്ടിയം നിര്യാതനായി.
കൊല്ലം കൊട്ടിയം സ്വദേശി ആയിരുന്ന സലീംഷ ദീർഘകാലം റിയാദിൽ സംഘടനരംഗത്തു നിറഞ്ഞു നിന്നിരുന്നു.
അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് വൻ സൗഹൃദ വലയമാണു റിയാദിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിച്ചു.
![]()
