കോട്ടയം:പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. എല്ലാവരും അവരവരുടെ മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യണം എന്നാണ് സഭയ്ക്ക് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.’സഭയ്ക്ക് ആരോടും പ്രത്യേകമായ വിരോധവും കൂടുതല്‍ അടുപ്പവുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ അവിടെ സഹതാപതരംഗം ഉണ്ടായേക്കാം,’ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളിയില്‍ നന്നായി മത്സരം നടക്കുന്നുണ്ട്.ത്രികോണ മത്സരം ഭംഗിയായി നടക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു
![]()
