കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമ പറഞ്ഞ് നേരത്തെ കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്തതോടെയാണ് വിലക്ക് നീക്കിയത്.ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കുമെന്നു വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
