ദുബായ് :മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് കുറ്റകരമാണെന്നും അങ്ങനെ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്നും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.കുറ്റകൃത്യത്തിന് കുറഞ്ഞത് അഞ്ച് വർഷം തടവും കുറഞ്ഞത് 50,000 ദിർഹം പിഴയും ലഭിക്കും.2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 30-ന്റെ ആർട്ടിക്കിൾ 64/1 അനുസരിച്ഛന് ഈ ശിക്ഷ.മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ ദുരുപയോഗം ചെയ്യാൻ മറ്റൊരാളെ പ്രേരിപ്പിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.
![]()
