കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ അസംബ്ലി (പാര്‍ലമെന്റ്) തെരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി മലയാളി മാധ്യമ പ്രവർത്തകൻ.
ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലാണ് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധീകരിച്ചു നിരീക്ഷകനായെത്തിയിരിക്കുന്നത്.മൂന്നാം തവണയാണ് അദ്ദേഹം നിരീക്ഷകനായി എത്തുന്നത്.ചൊവ്വാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനുമായി അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള നിരീക്ഷകര്‍ കുവൈറ്റില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് ജോര്‍ജിനെ കൂടാതെ രാജ്യത്തെ ഏറ്റവും വലിയ ദിനപത്രമായ ദൈനിക് ജാഗണ്‍ അസോസിയേറ്റ് എഡിറ്റര്‍ സഞ്ജയ് മിശ്ര, അമേരിക്ക ആസ്ഥാനമായുള്ള സാമൂഹ്യ മാധ്യമമായ പിക്സ്സ്റ്റോറിയുടെ സഹസ്ഥാപകനും എന്‍ഡിടിവി മുന്‍ അസോസിയേറ്റ് എഡിറ്ററുമായ ജയന്ത് ജേക്കബ് എന്നിവരും നിരീക്ഷകരായെത്തിയിട്ടുണ്ട്. മലയാള മാധ്യമങ്ങളില്‍ നിന്നുള്ള ഏക ക്ഷണിതാവാണ് ജോര്‍ജ് കള്ളിവയലില്‍.
ഇറാക്കിന്റെ പുനരുദ്ധാരണത്തിനായി കുവൈറ്റില്‍ നടന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അടക്കം പങ്കെടുത്ത അന്താരാഷ്ട്ര ഉച്ചകോടിയിലും ജോര്‍ജ് പ്രത്യേക ക്ഷണിതാവായിരുന്നു.
![]()
