ദമ്മാം: പ്രശസ്ത സൂഫി ഗാന രചയിതാവും, ഗായകനുമായ ജാബിർ സുലൈം രചിച്ച തസ്ബീഹ് മാലയുടെ നൂല് “
പുസ്തകത്തിന്റെ സൗദി തല പ്രകാശനം ദമ്മാം സൈഹാത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സൂഫി ഗായകൻ സമീർ ബിൻസി പ്രകാശനം നിർവഹിച്ചു.
പ്രണയപ്പൊരുളായ റബ്ബിനെ അറിഞ്ഞും ആസ്വദിച്ചും കർമ്മങ്ങളെ അനുഷ്ഠാനതലത്തിനു പുറമെ പ്രണയ ചേഷ്ഠകളായി ഉൾക്കൊള്ളാനും അവയുടെ പൊരുളിലേക്ക് ആഴ്ന്നിറങ്ങാനും വായനക്കാരെ ഈ പുസ്തകം സഹായിക്കുമെന്ന് സമീർ ബിൻസി പറഞ്ഞു.
പുസ്തകത്തിൻ്റെ ആദ്യ കോപ്പി സൗദി മലയാളി സമാജം പ്രസിഡന്റ് മാലിക്ക് മഖ്ബൂൽ ഏറ്റുവാങ്ങി.സൂഫി ഗാനങ്ങളോടും അനുഭവങ്ങളോടും ചേർന്നു നിൽക്കുന്ന പുസ്തകമാണിതെന്ന് സ്വാഗതം ആശംസിച്ച മുഹ്സിൻ ആറ്റാശ്ശേരി അഭിപ്രായപ്പെട്ടു.ഗസൽഗായകൻ റൗഫ് ചാവക്കാട്, റഹ്മാൻ കാര്യാട്, ജംഷാദ് കണ്ണൂർ, ഫൈസൽ കുറ്റ്യാടി , നജീബ് ചീക്കിലോട്,ഒ.പി. ഹബീബ്, അസീസ് എ കെ തുടങ്ങിയവർ പങ്കെടുത്തു. ഷബീർ ചാത്തമംഗലം നന്ദി പറഞ്ഞു.
![]()
