ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും ചേർന്ന് അൽ ഖോറിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ് സേവനം മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമായി . വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ നൂറിലധികം പേർ പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ എംബസി സേവനങ്ങൾ പ്രയോജനപ്പെടുത്തി.പ്രവൃത്തി ദിനങ്ങളിൽ ദോഹയിൽ എത്തി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് ഐ.സി.ബി.എഫ് നേതൃത്വത്തിൽ അവധി ദിവസമായ വെള്ളിയാഴ്ച വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.
![]()
