അബുദാബി : ഇമാറാത്തി വനിത ദിനത്തിൽ സ്ത്രീശാക്തീകരണ നയം പ്രഖ്യാപിച്ച് യു.എ.ഇ.
“നാളേക്കായി ഞങ്ങൾ സഹകരിക്കും” എന്ന പ്രമേയത്തിലാണ് അടുത്ത എട്ടു വർഷത്തേക്കുള്ള നയം യു.എ.ഇ. രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് പ്രഖ്യാപിച്ചത്. സമൂഹത്തിൽ വനിതകളുടെ പങ്ക് വർധിപ്പിക്കാനായി പരസ്പരാശ്രിതത്വം,ഒത്തൊരുമ, കുടുംബ സഹകരണം എന്നിവ നടപ്പിലാക്കുക,ഭാവിയിൽ സുപ്രധാന മേഖലകളിലും തൊഴിൽ വിപണികളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക,സ്ത്രീകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും നേതൃശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ മൂന്ന് പ്രധാന മാർഗ നിർദേശങ്ങൾ അടങ്ങുന്ന സുപ്രധാന നയമാണ് പ്രഖ്യാപിച്ചത്
![]()
