ന്യൂഡൽഹി : സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യ എൽ 1 സെ്പതംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.50നാകും വിക്ഷേപണം. ആദിത്യ എൽ-1. ബഹിരാകാശ പേടകം വിക്ഷേപിച്ച് നാല് മാസത്തിന് ശേഷം സൂര്യ-ഭൗമ സംവിധാനത്തിലെ ലഗ്രാഞ്ച് പോയിന്റ് -1 (എൽ -1) ൽ എത്തിച്ചേരും. ഗ്രഹണം ഈ പോയിന്റിനെ ബാധിക്കില്ലെന്നതിനാൽ ഇവിടെ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം എളുപ്പമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം മനസ്സിലാക്കാൻ വിക്ഷേപണം വഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ എൽ വൺ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നേരത്തെ എത്തിച്ചിരുന്നു.
![]()
