തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വിതരണം രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുതെന്ന് കമ്മീഷന് നിര്‍ദേശിച്ചു.കമ്മീഷന്റെ കർശന നിരീക്ഷണം ഉണ്ടാവും.
ജനപ്രതിനിധികൽ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവര്‍ത്തനത്തിലോ പങ്കാളികളാവരുത്. കിറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നമോ മറ്റ് പേരുകളോ പാടില്ല. ഇക്കാര്യങ്ങളില്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പായതിനാല്‍ പുതുപ്പള്ളിയില്‍ കിറ്റ് വിതരണം തടയണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കിറ്റ് വിതരണം തടയരുതെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കമ്മീഷന് കത്തയച്ചിരുന്നു.
![]()
