തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സപ്ലൈകോ നല്കുന്ന സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് സ്വീകരിക്കേണ്ട എന്നാണ് മുന്നണി തീരുമാനം.
ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന് സപ്ലൈകോയെ ഔദ്യോഗികമായി അറിയിച്ചു.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്കാൻ ആണ് സർക്കാർ തീരുമാനമെന്നും അതുതന്നെ പൂര്‍ണതോതില്‍ നല്കാന് കഴിഞ്ഞിട്ടുമില്ലന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
![]()
