തിരുവനന്തപുരം : ഓണനാളുകളിൽ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചരണം കുറച്ചു നാൾ മുമ്പ് പല ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടു. തിരുവനന്തപുരത്ത് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രയാസമനുഭവിക്കുന്നവർക്ക് പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
ഓണക്കാലത്ത് ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന് വിതരണം ചെയ്തത് 18000 കോടി രൂപയാണ് അനുവദിച്ചത്.ഐതീഹ്യങ്ങളിൽ കേട്ടതിനെക്കാൾ മെച്ചപ്പെട്ട നാടിനെ സൃഷ്ടിക്കാൻ നമ്മൾ എല്ലാം ഒരുമിച്ചു പ്രവർത്തിക്കണം.മാനുഷ്യർ എല്ലാവരും ഒന്നു പോലെയെന്നത് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
![]()
