മനാമ: കെ.എം.സി.സി ഭാരവാഹികൾ ബഹ്റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ്ബിനെ സന്ദർശിച്ചു.ഇന്ത്യൻ പ്രവാസികളനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സംഘം സ്ഥാനപതിയുമായി ചർച്ച നടത്തി.പ്രവാസികളുടെ യാത്രാദുരിതം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. ഭാരവാഹികളായ ഹബീബ് റഹ്മാൻ,അസൈനാർ കളത്തിങ്ങൽ,റസാഖ് മൂഴിക്കൽ,കെ.പി. മുസ്തഫ, ഗഫൂർ കയ്പമംഗലം, റഫീഖ് തോട്ടക്കര,കെ.കെ.സി. മുനീർ, ഫൈസൽ കോട്ടപ്പള്ളി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
![]()
