തിരുവനന്തപുരം :കേരള വിനോദ സഞ്ചാര വകുപ്പ് ഓണാഘോഷത്തോടനുബന്ധിച്ചു
ബാലഭവനിൽ ന്യൂസ് ഫോട്ടോ എക്സിബിഷൻ പ്രദർശനത്തിന് തുടക്കമായി.‘ക്യാപ്പിറ്റൽ ലെൻസ് വ്യൂ’ എന്ന പേരിൽ തിരുവനന്തപുരം പ്രസ് ക്ളബ്ബു്മായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.മന്ത്രി ജി ആർ അനിൽ ഫോട്ടോ എടുത്താണ് ഉദ്ഘാടനം ചെയ്തത്.വി ജോയ് എംഎൽഎ, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ എൻ സാനു, ജോ. സെക്രട്ടറി എ വി മുസാഫർ, ക്യാപിറ്റൽ ലെൻസ് വ്യൂ കൺവീനർ രാജേഷ് മേനോൻ, ടി എസ് ഷിജു മോൻ, തലസ്ഥാനത്തെ മാധ്യമ ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർ പങ്കെടുത്തു.
![]()
