റിയാദ് : ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്രഹാസം വിരിച്ച ചന്ദ്രയാൻ 3 ന്റെ അണിയറ പ്രവർത്തകർക്കും ഐഎസ്ആര്‍ഒക്കും അഭിനന്ദനങ്ങൾ നേർന്ന് കൊണ്ടും,വേൾഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് പ്രഗ്യാനന്ദയുടെ വമ്പൻ പ്രകടനവും റിയാദ് ടാക്കീസ് ഹറാജ് മദീന ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ആഘോഷരാവ് സംഘടിപ്പിച്ചു
റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീൽ ഷാ അധ്യക്ഷത വഹിച്ച സാംസ്കാരിക ചടങ്ങിൽ ഉപദേശസമിതിഅംഗം സലാം പെരുമ്പാവൂർ ആമുഖ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പുതിയ നാഴികകല്ല് സ്ഥാപിക്കാൻ സാധിച്ചത്
ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ആത്മാർത്ഥതയോടെയുള്ള നിരന്തര പരിശ്രമവും ദീർഘവീക്ഷണത്തോടെയുള്ള മുൻമേധാവികളുടെയും രാഷ്ട്രശില്പികളുടെയും സംഭാവനയും കൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
അൽ മദീന ഓപ്പറേഷൻ മാനേജർ ശിഹാബ് കൊടിയത്തൂർ,ജീവകാര്യണ്യ പ്രവർത്തകൻ സലാം ടി വി എസ്, സനു മാവേലിക്കര,ഫാറുഖ് കൂവൽ, ബാസിൽ, ഷൈജു പച്ച,ഷമീർ കല്ലിങ്കൽ,ഫൈസി കൊച്ചു,ഷംനാസ് അയൂബ്,ഹരി, സുനിൽബാബു എടവണ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതവും ഡൊമിനിക് സാവിയോ നന്ദിയും പറഞ്ഞു.ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ഇന്ത്യന്‍ ചെസ്സിലെ അഭിമാനം പ്രഗ്യാനന്ദയെ ചടങ്ങിൽ അഭിനന്ദിച്ചു. പ്ലേകാർഡിൽ ചന്ദ്രയാൻ ദൗത്യത്തിന്റെയും
പ്രഗ്യാനന്ദയുടെയും കളർ ചിത്രങ്ങൾ ഉയർത്തുകയും കേക്ക് മുറിച്ചു മധുരം വിളമ്പി പ്രവാസലോകത്ത് ഭാരത്തിന്റെ അഭിമാന നിമിഷങ്ങൾ ആഘോഷിച്ചു.
അനസ് വള്ളികുന്നം, നസിർ അൽഹൈർ, സാജിദ് നൂറനാട്,ഹരി കായംകുളം, എൽദോ വയനാട് ,ഷൈജു നിലമ്പൂർ, സോണി ജോസഫ്, ജംഷി, ജോണി തോമസ്, ഷഹനാസ്,ഷാനവാസ്, സുൽഫി കൊച്ചു, അൻവർ യൂനുസ്, ഉമ്മർ അലി അക്ബർ,സുദീപ്, സനൂപ് രയരോത്ത്, സരൂപ് ഉണ്ണി, ഹരീഷ്, ഷംനാദ് കുളത്തുപ്പുഴ,ഹാരിസ് ചോല, ജോർജ് തൃശൂർ, നാസർ വലിയകത്ത്, കൃഷ്ണകുമാർ അരവിന്ദ്, ഫൈസൽ,റിനീഷ് ഡൊമിനിക്, സജീവ് കെ വി, സനോജ് നിലമ്പൂർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി
![]()
