റിയാദ് :ഐ.സി.എഫ് ഉമ്മുൽഹമാം സെക്ടർ ‘തിളക്കം ക്യാമ്പ്’ സമാപിച്ചു.സഹാഫ ഇസ്തിറാഹയിൽ നടന്ന പരിപാടിക്ക് സെക്ടർ പ്രസിഡൻറ് സിദ്ദീഖ് അഹ്സനി അധ്യക്ഷത വഹിച്ചു.സെൻട്രൽ പ്രൊവിൻസ് ഭരണാധികാരി അഷ്റഫ് ഓച്ചിറ ഉദ്ഘാടനം ചെയ്തു.വിവിധ സെക്ഷനുകൾക്ക് സെൻട്രൽ നേതാക്കളായ മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ,അബ്ദുല്ലത്തീഫ് മാണിയൂർ എന്നിവർ നേതൃത്വം നൽകി.നൗഷാദ് ഒറ്റപ്പാലം സ്വാഗതവും മൂസ മുസ്ലിയാർ നന്ദിയും പറഞ്ഞു
![]()
