ദോഹ : ഖത്തർ കെ എം സി സി മലപ്പുറം മണ്ഡലം കമ്മിറ്റി സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. വെള്ളിയാഴ്ച ഉച്ചക്ക് തുമാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന അഡ്വൈസറി വൈസ് ചെയർമാൻ സി വി ഖാലിദ് തിരൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അലി മൊറയൂർ, സാമൂഹ്യ സുരക്ഷാ പദ്ധതി ജനറൽ കൺവീനർ ഹകീം കാപ്പൻ എന്നിവർക്കുള്ള മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന പ്രസിഡന്റ് ഡോ അബ്ദു സമദ്, ജനറൽ സെക്രട്ടറി സലിം നാലകത്ത് എന്നിവർ കൈമാറി.
മണ്ഡലം കമ്മിറ്റി നടത്തുന്ന 6th സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ മങ്കട നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അസ്ലം ബംഗാളത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജംഷീർ ചാക്കിങ്ങാത്തൊടി സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ ഡോ അബ്ദുസ്സമദ്, സെക്രട്ടറി സലിം നാലകത്ത്, ട്രെഷറർ പി എസ് എം ഹുസൈൻ, ജില്ലാ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി, ട്രഷറർ റഫീഖ് പള്ളിയാളി, അലി മൊറയൂർ, ഹകീം കാപ്പൻ, മുനീർ മലപ്പുറം എന്നിവർ സംസാരിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. ആഷിഖ് ടി വി നന്ദി പറഞ്ഞു.
![]()
