ദമ്മാം : ഇന്ത്യയിൽ പടർന്നു കൊണ്ടിരിക്കുന്ന ഇസ്ലാംഫോബിയ തീവ്ര വംശീയതയുടെ രൂപം പ്രാപിച്ചിരിക്കുകയാണെന്ന് പ്രവാസി വെൽഫയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് സമൂഹത്തിലേക്ക് വലിയ തോതിൽ വ്യാപിച്ചതിന്റെ ഉദാഹരണമാണ് യു പി മുസഫർ നഗറിൽ നേഹ പബ്ലിക് സ്കൂളിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ മുസ്ലിം വിദ്യാർത്ഥിയെ തിരഞ്ഞു പിടിച്ച് വംശീയ അതിക്രമങ്ങൾക്ക് വിധേയമാക്കിയ സംഭവം. ഇത് അങ്ങേയറ്റം നിന്ദ്യവും ഭീകരവുമാണ്.
തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണം. ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണം.
ഇസ്ലാമോഫോബിയയെ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും മുസ്ലിം സമൂഹത്തിന് സവിശേഷ നിയമ പരിരക്ഷ ഉറപ്പ് വരുത്തുകയും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
![]()
