പോലീസ് ആസ്ഥാനത്തു നടന്ന ഓണാഘോഷങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
വൈകിട്ട് പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സാംസ്കാരിക സദസ്സിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഓണസന്ദേശം നൽകി. തുടർന്ന് പോലീസ് ആസ്ഥാനത്തെയും ക്രൈം ബ്രാഞ്ചിലെയും മറ്റ് വിഭാഗങ്ങളിലെയും ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. മത്സരങ്ങളിലെ വിജയികൾക്കും വിവിധ മേഖലകളിൽ വിജയം വരിച്ച ജീവനക്കാരുടെ മക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പോലീസ് ഓർക്കെസ്ട്രയുടെ ഗാനമേളയും സംഘടിപ്പിച്ചു.
![]()
