നിലമ്പൂർ :ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിൽ ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ തൃക്കാക്കര പോലീസ് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു.
മതവിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഷാജൻ സ്കറിയ ഇന്ന് രാവിലെ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ വന്നപ്പോൾ ആയിരുന്നു അറസ്റ്റ്.
ഷാജനോട് ഇന്ന് നിലമ്പൂർ എസ്.എച്ച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ നിലമ്പൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതിയിൽ ഷാജൻ സ്കറിയയ്ക്കെതിരെ നിലമ്പൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
![]()
