റിയാദ്: ദറൂബ് മെഡിസിൻ സ്പോൺസർ ചെയ്ത വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും എ ബി സി കാർഗോ റണ്ണേഴ്സ് കപ്പിനും പ്രൈസ് മണിക്കും വേണ്ടി കേരള ഇലവൻ ഫുട്ബോൾ ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഫൈനലിൽ മറുപടി ഇല്ലാത്ത മൂന്നു ഗോളുകൾക്ക് യൂത്ത് ഇന്ത്യ സോക്കർ എഫ് സി യെ പരാജയപ്പെടുത്തി റിയാദ് ബ്ലാസ്റ്റേഴ്സ് എഫ് സി ജേതാക്കളായി.
രണ്ടു ദിനരാത്രങ്ങളിലായി റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ റിയാദിലെ മികച്ച പതിനാറ് ടീമുകൾ മാറ്റുരച്ച ഫുട്ബാൾ ടൂർണമെന്റ് ഫുട്ബോൾ പ്രേമികൾക്ക് മികച്ച മതസരങ്ങളാണ് സമ്മാനിച്ചത്. മുഖ്യ സ്പോൺസർമാരായ ,ലിയാക്കത്ത്, എ ബി സി സലീം, മുഹമ്മദ് കുട്ടിക്ക, അനസ്, ഇതാർ യാസിർ, റിയാസ്, അഷറഫ് കൽപകഞ്ചേരി, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ റഷീദ് തിരൂർക്കാട്, ജനറൽ കൺവീനർ സക്കീർ കൽപകഞ്ചേരി, ക്ലബ്ബ് മാനജർ കുട്ടൻബാബു, പ്രസിഡന്റ് സലാം പടിഞ്ഞാറ്റുമുറി, ക്ലബ്ബ് ഭാരവാഹികളായ മൻസൂർ കൽപകഞ്ചേരി, ഹഖീം വല്ലപ്പുഴ, ബാദുഷ ഷൊർണൂർ, ചന്ദ്രൻ അരീക്കോട് എന്നിവർ കളിക്കാരുമായി പരിചയപെട്ടു.
വിജയികൾക്കുളള ട്രോഫി ദറുബ് മെഡിസൻ എം ഡി ലിയാഖത്തും പ്രൈസ് മണി ക്ലബ്ബ് മാനേജർ കുട്ടൻ ബാബുവും റണ്ണേഴ്സിനുള്ള ട്രോഫി എ ബി സി കാർഗോ എം ഡി സലീമും പ്രൈസ് മണി പ്രസിഡന്റ് സലാം എന്നിവർ സമ്മാനിച്ചു.
ടൂർണമെന്റിൽ മികച്ച കളിക്കാരനായി റിയാദ് ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ജിഷാദിനേയും മികച്ച ഗോൾകീപ്പറായി ഷിഹാബിനേയും തിരഞ്ഞടുത്തു. യൂത്ത് ഇന്ത്യ സോക്കറിന്റെ ഹസീം ടൂർണമെന്റിലെ ടോപ്സ്കോററായി. റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി, റിഫ ഭാരവാഹികളായ മുസ്ഥഫ കവ്വായി, നൗഷാദ് ചക്കാലക്കൽ, ഹംസ അസീസിയ, ടെക്നിക്കൽ ചെയർ മാൻ ഷക്കീൽ തിരൂർക്കാട് ടൂർണമെന്റ് കമ്മറ്റി വൈസ് ചെയർമാൻ മജീദ് ട്രഷറർ നിസാർ ഷബാബ് എന്നിവർ സമാപന ചടങ്ങിൽ സംസാരിച്ചു.
![]()
