മലപ്പുറം: മലപ്പുറം തുവ്വൂരിൽ സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊണ്ഗ്രെസ്സ് നേതാവ് അടക്കം 5 പേർ അറസ്റ്റിൽ.യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു,അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്.പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.അതിനെ തുടർന്നുള്ള തർക്കമാവാം കൊലപാതകത്തിലെത്തിച്ചത് എന്ന് പറയപ്പെടുന്നു.
വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സംഘടനാപരമായ കാരണങ്ങളാല്‍ കഴിഞ്ഞ മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
![]()
