തിരുവനന്തപുരം :കെ എസ് ആര് ടി സിയില്‍ പുതിയ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഒഴിവാക്കി. ഇനി മുതല്‍ എട്ട് മണിക്കൂര്‍ ഒരു ഡ്യൂട്ടി ആയിരിക്കും. 12 മണിക്കൂര്‍ ഒന്നര ഡ്യൂട്ടിയും 16 മണിക്കൂര്‍ ഡബിള്‍ ഡ്യൂട്ടിയുമായി കണക്കാക്കും. സി ഐ ടി യു യൂണിയന്റെ നിര്‍ദേശം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. നെടുമങ്ങാട്, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ പരിഷ്കരണം നടപ്പാക്കി തുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ കൂടുതല്‍ ഡിപ്പോകളില്‍ നടപ്പാക്കും.
![]()
