മനാമ : ബഹ്റൈനിൽ ദീർഘകാലമായിട്ടുളള പ്രവാസിയും ഗ്രാനൈറ്റ് ടൈൽസ് ബിസിനസ് രംഗത്ത് ഏറെ പ്രശസ്തനുമായിരുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി പിച്ച ബഷീർ(എം മുഹമ്മദ് ബഷീർ – 72 ) നിര്യതനായി .തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.മുൻ മുഖ്യമന്ത്രി കെ കരുണാകരനും കുടുംബവുമായി നല്ല ബന്ധമായിരുന്നു പരേതന്.ഒരു മലയാള രാഷ്ട്രീയ ചലച്ചിത്രത്തിൽ കെ കരുണാകരനെയും പിച്ച ബഷീറിൻറെയും അടുപ്പത്തെ കുറിച്ച് സാദൃശ്യം ഉള്ള കഥാപാത്രങ്ങൾ വരെ ഉണ്ടായിട്ടുണ്ട്
![]()
