റിപോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ദോഹ :അൽ ഖോർ ഭാഗത്തെ പ്രവാസികൾക്കായി സ്പെഷ്യൽ കോൺസുലർ വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്നു.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ എംബസ്സി കോൺസുലർ സർവ്വീസുകൾക്കായി അൽ ഖോർ ബെ റസിഡൻസിയിൽ വെച്ച് ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷകൾ പൂരിപ്പിക്കാനുള്ള സൗകര്യം 9 മണി മുതൽ ലഭ്യമാണ്.
ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവെലന്റ് ഫോറം(ഐ.സി.ബി.എഫ്) ഇന്ത്യൻ എംബസ്സിയുമായി ചേർന്ന് നടത്തുന്ന ക്യാമ്പ് ദോഹയിലെ ഇന്ത്യൻ എംബസിയിലേക്ക് ഇത്തരം ആവശ്യങ്ങൾക്ക് എത്താൻ പ്രയാസമുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു ഐ.സി.ബി.എഫ് ഭാരവാഹികൾ അറിയിച്ചു
![]()
