ജിദ്ദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) സൗദി ദേശീയ ലീഡേഴ്സ് മീറ്റിന് സമാപനം ജിദ്ദയിൽ സമാപനം. കറം ഹോട്ടലിലെ എം.സി. സുബൈർ ഹുദവി നഗറിൽ നടന്ന ദേശീയ ലീഡേഴ് മീറ്റ് എസ്.എൻ.ഇ.സി സമിതിയംഗം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
എം.സി. സുബൈർ ഹുദവി സ്മാരക വിഖായ അവാർഡ് വിതരണം, വിഖായ അവാർഡ് വിതരണം, വിഖായ സേവനത്തിനു നേതൃത്വം നൽകിയ മക്ക,മദീന, ജിദ്ദ സെൻട്രൽ കമ്മിറ്റികൾക്കുള്ള അവാർഡ് വിതരണം എന്നിവയും തങ്ങൾ നിർവ്വഹിച്ചു.സമസ്ത ഇസ്ലാമിക് സെൻറർ സൗദി നാഷനൽ കമ്മിറ്റിയുടെ അട്ടപ്പാടി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും മുഈനലി തങ്ങൾ നടത്തി.
ദേശീയ പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി അധ്യക്ഷത വഹിച്ചു സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
രണ്ടാം സെഷനിൽ ഉസ്മാൻ എടത്തിൽ ആമുഖഭാഷണം നടത്തി.നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ,റാഫി ഹുദവി, ബഷീർ ബാഖവി, അബൂബക്കർ താമരശ്ശേരി എന്നിവർ
സംസാരിച്ചു.
![]()
