അസര്ബൈജാന്: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ കടന്നു.സെമിയില്‍ യുഎസ്എയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18-കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സന്റെ ഫൈനല്‍ പ്രവേശം.
![]()
