റിയാദ് : സൗദി അറേബ്യായിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം (എസ് കെ സ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും കലാകാരൻമാരെ കോർത്തിണക്കിക്കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയാണ് സൗദികലാസംഘം. 2023 ഓഗസ്റ്റ് 6-ആം തീയതി കൂടിയ ജനറൽബോഡിയോഗത്തിൽ ആണ് പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തത്. റഹിംഭരതന്നൂർ( പ്രസിഡൻറ്),വിജേഷ്ചന്ദ്രു(ജനറൽസെക്രട്ടറി), തങ്കച്ചൻവർഗീസ്(ട്രെഷർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. രക്ഷാധികാരികളായി ഹസ്സൻകൊണ്ടോട്ടി, നവാസ്ബീമാപള്ളി, ദിനേശ് ചൊവ്വണ എന്നിവരെയും ഷമീർകല്ലിങ്ങൽ(വൈസ്പ്രസിഡന്റ്),നസീബ് കെ എം (ജോയിന്റ്സെക്രട്ടറി)
ഷബാനഅൻഷാദ്, ഹിജാസ്കളരിക്കൽ(ചീഫ്കോർഡിനേറ്റർമാർ), സോഫിയസുനിൽ, നിഷ ബിനേഷ് , സഹാനനിസാം (ലേഡീസ് വിങ്ങ് കോർഡിനേറ്റർമാർ) ,വിഷ്ണുവിജയൻ, ശർമിതനിജാസ്, ഇസ്മായിൽ (ഇജിലു), അൽത്താഫ്കാലിക്കറ്റ്, അലിറോഷൻ(ഗ്രൂപ്പു കോർഡിനേറ്റർമാർ)
അൻഷാദ് ഫിലിം ക്രാഫ്റ്റ് ,രാജേഷ്ഗോപാൽ (മീഡിയകൺവീനർമാർ), പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി ജലീൽകൊച്ചിൻ, അഷറഫ് വലിയോറ, നിബിജേക്കബ് , ബൈജുദാസ്, ഡോ. ഹാരിസ്മുഹമ്മദ്, സുധീർഹംസ, സാദിഖ്പറക്കോടൻ, സജീർ സമദ് എന്നിവരേയും തെരെഞ്ഞെടുത്തു
![]()
