ഷാർജ :ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസ്സാനിധ്യവും ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറിയും തിരുവങ്ങൂർ പോയിലിൽ സുബൈർ (61) നിര്യാതനായി. ഇന്ന് പുലർച്ചെ ഷാർജയിലേക്ക് പോകാനിരിക്കെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ഷാർജ കെഎംസിസിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ മുൻ ഓഫീസ് സ്റ്റാഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജസീറ, മക്കൾ: മുഹമ്മദ് ഷിബിലി, ഷാമിൽ അബ്ദുല്ല, മുഹമ്മദ് ഷദാൻ
![]()
