ബംഗളൂരു : ആകാംഷയോടെ ഭാരതം,ചന്ദ്രയാൻ ലാന്‍ഡിങ്ങിന് ഇനി മണിക്കൂറുകൾ അവശേഷിക്കവെ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം പകര്‍ത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്.ഒ. ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
ചന്ദ്രയാന്‍ പേടകം ചന്ദ്രന്റെ സമീപത്ത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് കാമറ പകര്‍ത്തിയത്. നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍. ആഗസ്റ്റ് 23നാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം (സോഫ്റ്റ് ലാന്‍ഡിങ്) നടത്തുക. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.45 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് 6.04ന് പ്രക്രിയ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്
![]()
