റിയാദ് : സൗദി അറേബിയയിലെ എല്ലാ നഗരങ്ങളിലും ട്രാഫിക് നിയമത്തിൽ മാറ്റം വരുത്തി ട്രാഫിക് മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്കൂൾ ബസ്സിനെ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ആറായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്.
സ്കൂൾ കുട്ടികളെ ഇറക്കുന്നതിനോ കയറ്റുന്നതിനോ സ്കൂൾ ബസ്സ് നിർത്തുന്ന സമയത്തു പുറകിൽ നിന്ന് വരുന്ന വാഹനം സ്കൂൾ ബസിനെ ഓവർടേക്ക് ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ മുവ്വായിരം മുതൽ ആറായിരം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് ട്രാഫിക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടിയെന്ന് മന്ത്രാലയം ട്വിറ്റ് ചെയ്തു. നിയമം പ്രാബല്യത്തിൽ വന്നതായും അറിയിപ്പിൽ ഉണ്ട്. വേനലവധി കഴിഞ്ഞു സ്കൂളുകൾ തുറന്നതിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
![]()
