റിയാദ്: ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മറ്റി മുൻകാല നേതാവും ജീവകാരുണ്യ കൺവീനറുമായിരുന്ന സൈനുൽ ആബിദിൻ്റെ നിര്യാണത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.അദ്ദേഹത്തിൻ്റെ പ്രവർത്തന കാലഘട്ടത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിട്ടുള്ളത്. നിതാക്കത്തു സമയത്തു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒ ഐ സി സി നടത്തിയത് പകരം വെക്കാനില്ലാത്ത തരത്തിലുള്ള കാരുണ്യ പ്രവർത്തനമായിരുന്നു.കോട്ടയം ജില്ലാ ഒ ഐ സി സി യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് എട്ടു മണിക് ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ അനുശോചന യോഗവും മയ്യത്തു നിസ്കാകാരവും സംഘടിപ്പിച്ചിട്ടുണ്ടന്നു കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ സാപ്റ്റികോ അറിയിച്ചു
![]()
