ഷാർജ :പ്രവാസലോകത്തും ഓണത്തിന്റെ ആരവങ്ങളുയർന്നു;ഓണത്തെ വരവേൽക്കാനൊരുങ്ങി ഗൾഫ് മലയാളികൾ. പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾ അതിഗംഭീരമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഷാർജ എക്സ്പോ സെന്ററിൽ സെപ്റ്റംബർ മൂന്നിന് ഓണമാമാങ്കത്തിന് കൊടിയേറും. പരമ്പരാഗത മത്സരങ്ങൾ, കലാ പ്രകടനങ്ങൾ, ഓണസദ്യ എന്നിങ്ങനെ നീളുന്നതാണ് എക്സ്പോ സെന്ററിലെ ആഘോഷങ്ങൾ.
മലയാളികൾ ഒഴുകിയെത്തുന്ന ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ നാട്ടിൽ നിന്നും എത്തുന്ന സെലിബ്രറ്റികൾ അടക്കം അരങ്ങു നിറഞ്ഞു നിക്കും.പ്രശസ്ത ഗായിക സിതാര ,ശബരീഷിന്റെ നേതൃത്വത്തിൽ ഫ്യൂഷൻ ചെണ്ടമേളം ,ബിഗ് ബോസ് വിന്നർ അഖിൽ മാരാർ അടക്കമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ഓണം മാമാങ്കം കെങ്കേമമാക്കാനുള്ള പ്രവർത്തനത്തിലാണ് സംഘാടകർ.ആറായിരം പേർക്കാണ് ഇത്തവണ ഓണസദ്യ വിളമ്പുന്നത്.
![]()
