ജിദ്ദ : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ആലുവ കൂട്ടായ്മ അംഗം അജീബ് ഇബ്രാഹിമിന് യാത്രയയപ്പ് നൽകി.അസീസിയ ഗ്ലോഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഡോ.സിയാവുദ്ധീൻ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി പി എം മായീൻ കുട്ടി,ജമാൽ വയൽക്കര അബ്ദുൽ സമദ് , അബ്ദുൽ ജലീൽ,അബ്ദുൽഖാദർ എന്നിവർ ആശംസകൾ നേർന്നു.കൂട്ടായ്മയുടെ ഓർമ്മ ഫലകം ഡോ.സിയാവുദ്ധീൻ അജീബ് ഇബ്രാഹിമിന് കൈമാറി.സുബൈർ മത്താശേരി സ്വാഗതവും അജീബ് ഇബ്രാഹിം നന്ദിയും പറഞ്ഞു
![]()
