റിയാദ്: വിശുദ്ധ നഗരികളിലൊന്നായ മദീനയിലെത്തുന്ന ഏതൊരു തീർത്ഥാടകനും വഴികാട്ടുന്ന അമൂല്യ നിധിയാണ് പ്രവാസിയായ ജാഫർ എളമ്പിലാക്കോട് എഴുതിയ മദീന ഗൈഡ് എന്ന പുസ്തകം. മദീന എന്ന പ്രവാചക നഗരിയിലെ മുക്കും മൂലയും തൊട്ടു നാം അറിയാത്ത നിരവധി ചരിത്ര ഇടങ്ങളെ പ്രമാണ ബദ്ധമായി പരിചയപെടുത്തുന്നതാണ് ഈ കുഞ്ഞു പുസ്തകം. പ്രവാചക പള്ളിയായ മസ്ജിദുനബവി അതിന്റെ പരിസര പ്രദേശങ്ങളുടെ ചരിത്രം സ്ഥാനം അവയുടെ കൃത്യമായ കണക്കുകൾ തുടങ്ങിയവ ഈ കുഞ്ഞു പുസ്തകത്തിൽ വളരെ കൃത്യമായി പ്രതിപാദിക്കുന്നു. മദീനയിലെത്തുന്ന യാതൊരാൾക്കും ഈ പുസ്തകത്തിന്റെ സഹായത്താൽ ചരിത്ര ഇടങ്ങളെ കൃത്യമായി കണ്ടെത്താനാകും. മദീനയിലും പരിസരത്തുമായി കിടക്കുന്ന ചെറുതും വലുതുമായ നിരവധി പള്ളികളുടെ ചരിത്രം ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാനാകും. മസ്ജിദ് നബവി, മസ്ജിദ് ഖുബ, മസ്ജിദ് കിബ് ലതൈൻ, ജബൽ ഉഹദ്, ജബൽ റുമാത്, മദീനയിൽ പ്രവാചകന്റെ നേതൃത്വത്തിൽ പണിത ഈന്തപന തോട്ടം എന്ന് വേണ്ട മദീനയെ പൂർണ്ണമായും ഉൾകൊള്ളിക്കുന്നതാണ് ഈ കുഞ്ഞു പുസ്തകം. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തു എളമ്പിലാക്കോട് സ്വദേശിയായ ജാഫർ വർഷങ്ങളായി മദീനയിൽ തീർത്ഥാടകാർക്ക് വഴികാട്ടുന്ന ഗൈഡായി സേവനം ചെയ്യുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർ ഇദ്ദേഹത്തെ ചരിത്ര ഇടങ്ങളിൽ കൂടെ കൂട്ടുക പതിവാണ്. മദീന തീർത്ഥാടനം ഉദ്ദേശിക്കുന്നവർ ഇപ്പോൾ ഈ പുസ്തകം കൈയ്യിൽ കരുതാൻ മറക്കാറില്ല. മദീനയിലെ മലയാളികൾക്കിടയിൽ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇദ്ദേഹം ഈ പുസ്തകത്തിനു പുറമേ മറ്റു ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുള്ള ജാഫർ നല്ലൊരു പ്രസംഗികൻ കൂടിയാണ്. വെള്ളിമാട്കുന്ന് ഐ. എസ്. ടി യിൽ ലൈബ്രേറിയനായി സേവനം അനുഷിട്ടിച്ചിട്ടുള്ള ഇദ്ദേഹം ബിരുദാനന്തര ബിരുദധാരിയാണ് . ഇദ്ദേഹത്തിൻ്റെ വാട്സ് ആപ്പ് നമ്പർ : 00966530698997
![]()
