റിയാദ് : സ്വകാര്യ മേഖലയിൽ അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾ തൊഴിലാളികളുടെ പരിശീലന വിവരങ്ങൾ വെളിപ്പെടുത്തണമെന്നു മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടു.‘ഖിവ’ പോർട്ടലിൽ എല്ലാ വർഷവും വിവരങ്ങൾ രേഖപ്പെടുത്തണമെന്നു മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി ഉത്തരവിൽ പറയുന്നു.തൊഴിൽ പരിശീലനം നൽകിയ മണിക്കൂറുകൾ,തൊഴിലാളികൾ ,വിദ്യാർത്ഥികൾ ,ബിരുദധാരികൾ എന്നിങ്ങനെ തരം തിരിച്ചു തന്നെ വിവരങ്ങൾ രേഖപ്പെടുത്തണം.ഈ വർഷാവസാനം മുഴുവൻ വിവരങ്ങളും നല്കണം.
തൊഴിൽ വിപണിയിൽ ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിനും സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നത്തിനു കൂടിയാണ് ഈ സംവിധാനം
![]()
