റിയാദ് :മൂന്നര പതിറ്റാണ്ട് റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവും ഒ ഐ സി സി ഭാരവാഹിയുമായിരുന്ന പാറയിൽ സൈനുൽ ആബിദീൻ
നാട്ടിൽ നിര്യാതനായി.കാഞ്ഞിരപ്പള്ളി പാറക്കടവ് സ്വദേശിയായിരുന്നു.
പി. കെ എന്ന ചുരുക്കപേരിൽ സുപരിചിതനായ അദ്ദേഹം വലിയ ഒരു സുഹൃദ് വലയത്തിന്റ ഉടമയായിരുന്നു.ഒ ഐ സി സി യുടെ സ്ഥാപക നേതാവ്, കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ജീവകാരുണ്യ വിഭാഗം കൺവീനർ, ഏറെ കാലം ഒ ഐ സി സി ജീവകാരുണ്യ വിഭാഗം കൺവീനർ അടക്കം നിരവധി ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ സൗദബീവി. മക്കൾ :ഷെബിൻ മകൻ ദുബൈ, ഷെറിൻ, ഷെർമിൻ, രണ്ടു പേരും സൗദിയിൽ. മരുമക്കൾ അനീഷ്, റിയാദ്, അൻസിഫ് ദമ്മാം, ഐഷാ ഈരാറ്റുപേട്ട.
കബറടക്കം ഇന്ന് അസർ നമസ്ക്കാരാനന്തരം കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദിൽ.
![]()
