റിപ്പോർട് :ജേക്കബ് ജോൺ ,കുവൈറ്റ്
കുവൈത്ത് സിറ്റി: സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം ‘ശ്രേഷ്ഠം നമ്മുടെ മലയാളം’
എന്ന പേരിൽ സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരി സമാപിച്ചു.മംഗഫ് ബഥേൽ ചാപ്പലിൽ
നടന്ന സമാപന ചടങ്ങിന് യുവജന പ്രസ്ഥാനം പ്രസിഡന്റ് ഫാ. പി.ജെ. എബ്രഹാം അധ്യക്ഷത വഹിച്ചു.അഹമ്മദി മാർത്തോമ ചർച്ച് വികാരി ഫാ. പ്രമോദ് മാത്യു ഉത്ഘാടനം നിർവഹിച്ചു.
ഇടവക ട്രസ്റ്റി എ. അലക്സാണ്ടർ എബ്രഹാം,മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗം പോൾ വർഗീസ്,സെക്രട്ടറി കെ. ജോൺസൺ,ട്രഷറർ മിന്റോ വർഗീസ്,മലയാള ഭാഷ പഠന കളരി
കൺവീനർ ജിഞ്ജു ജേക്കബ്,ജോയന്റ് കൺവീനർ ജോർലി ജേക്കബ്,അധ്യാപക പ്രതിനിധി ഷാനി സൂസൺ അനു,വിദ്യാർഥി പ്രതിനിധി മാസ്റ്റർ സ്റ്റീവ് ബോബൻ ജോൺ എന്നിവർ സംസാരിച്ചു.
![]()
